Tuesday 10 July 2012

നാളെ


നാളെകൾക്ക് ഒരു കറുത്ത മൂടുപടമുണ്ട്
മറ നീക്കി പുറത്ത് വരാത്ത എന്തെല്ലാമോ
ഞാൻ  യാത്ര തിരിക്കുകയാണ്
ആടിയുലയുന്ന തോണിയിൽ ഞാൻ ഏകനാണ്
മുള വരാൻ വെമ്പുന്ന സ്വപ്നങ്ങൾ
അവ എനിക്കിന്നൊരു ഭാരമാണ്
വെറുതെ ചുമക്കുകയാണ് ഞാൻ
മുള വരുമ്പോഴേ വാടിക്കരിയും
നിഴലുകൾ കൊഞ്ഞനം കുത്തുന്നു
കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ തുഴയുകയാണ്
തിരിച്ച് തുഴയാൻ ഇനി ആവില്ല...
എങ്ങോട്ടാണ് നീ വഴിയറിയാതെ?
എവിടെ നിന്നോ ഒരു ചോദ്യമുയരുന്നു..
കേട്ടില്ലെന്ന് നടിക്കുകയാണ്
ഉത്തരത്തിനായ് പരതിയാൽ ഇരുട്ടാണ്
അത് അറിയുക തിരയ്ക്കും കാറ്റിനും മാത്രം!!

14 comments:

  1. ഒരു നിരാശ പോലെ...
    അത് പാടില്ല.
    വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  2. അതിനുമപ്പുറം പ്രതീക്ഷകളുടെ തുരുത്ത്.
    നല്ല വരികള്‍. മനോഹരം. ആശംസകള്‍

    ReplyDelete
  3. നാളെകള്‍ക്ക് കറുത്ത മൂടുപടം മാത്രമല്ല അത് ചിലപ്പോള്‍ അദ്ഭുതങ്ങളുടെ കലവറയും തുറന്നേക്കാം

    ReplyDelete
  4. തിരയ്ക്കും കാറ്റിനും മാത്രമറിയാവുന്ന ഉത്തരങ്ങള്‍.
    തിരയുടെ യ ചേര്‍ക്കൂ ഇല്ലെങ്കില്‍ അത് തിരക്ക്-busy- ആയിപ്പോകും.

    ReplyDelete
    Replies
    1. 'യ' ചെർത്തിട്ടുണ്ട്..thanks

      Delete
  5. ഇനിയും എഴുതുക, പദസമ്പത്തുണ്ട്. കുറെകൂടി കരുത്തുള്ള ഇമേജുകള്‍, നല്ല നിരീക്ഷണങ്ങളിലൂടെ സ്വന്തമാക്കാനാവും. അപ്പോള്‍ ഇനിയും നല്ല നല്ല വരികള്‍ പിറക്കും... ആശംസകള്‍...

    ReplyDelete
  6. ഇരുളിന്റെ ഭാവം വരികളില്‍ കാണുന്നു. നന്നായി പറഞ്ഞു. ആശംസകള്‍ .

    ReplyDelete
  7. ജ്ജ് നീട്ടിത്തുഴഞ്ഞോ..കോയാ..!
    ഒന്നരക്കാതം അപ്പുറത്ത് പവിഴദ്വീപുണ്ട്..!
    മൂടിക്കിടക്കുന്ന ചളിയും പായലും ഒന്നു നീക്കുകയേ വേണ്ടൂ..
    പിന്നെ നീ രാശാവല്ലേ..!!

    ആശംസകള്‍..!
    സസ്നേഹം..പുലരി

    ReplyDelete
  8. റിഷ് സിമെന്തി .. ഇതാണോ ശരിക്കും പേര് ? കവിത വായിച്ചു. പലപ്പോഴും കവിത പരാജയപ്പെടുന്നത് അതിന്റെ ഘടനയില്‍ നമ്മള്‍ കാട്ടുന്ന ശ്രദ്ധക്കുറവുകൊണ്ടാണ് . വരികള്‍ വെറുതെ അടുക്കി വച്ചിരിക്കുന്നു. എങ്കില്‍ എവിടെയോ കവിത മറഞ്ഞിരിക്കുന്നു. മറ നീക്കി അതും പുറത്ത് കൊണ്ടുവരണം . താങ്കള്‍ക്കു കഴിയും. ആശംസകള്‍

    ReplyDelete
  9. അല്‍പ്പം കൂടി ശക്തമായ ആശയം തെരഞ്ഞെടുക്കു.. നല്ല ഭാഷ.

    ReplyDelete
  10. ഞാന്‍ യാത്ര തിരിക്കയാണ്,
    ആടിയുലയുന്ന തോണിയിലേകനായ്..
    വിടരാന്‍ വെമ്പുന്ന സ്വപ്നങ്ങള്‍
    എനിക്കിന്നൊരു ഭാരമാണ്..
    വൃഥാ ചുമക്കുകയാണ്..
    വിടരുമ്പോഴേ വാടിക്കരിയും ..

    ഇങ്ങനെയായാല്‍ നന്നാവുമെന്ന് തോന്നുന്നു..

    ReplyDelete
  11. കവിത ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  12. എന്താ റിഷ് ഒരു നിരാശ ?
    അത് ശരിയല്ല ..
    ബീ പോസിറ്റീവ് ,(തനിക്ക് ഞങ്ങളൊക്കെ ഉണ്ടെടോ )

    ReplyDelete