Wednesday, 1 February 2012

ഓർമ്മകളുടെ തീരത്ത്


                          പതിവു പോലെ രാവിലെ എഴുന്നേറ്റ് രാജീവ് ആദ്യം നോക്കിയത് പത്രം വന്നോ എന്നാണ്.  പത്രത്തോടൊപ്പം വന്ന ഏതോ കടലാസ് കുറച്ച് മാറി കിടന്നിരുന്നു. അത് കയ്യിലെടുത്ത്  അയാൾ വായിച്ചു നോക്കി. ഏതോ തുണിക്കട ഉത്ഘാടനം ചെയ്യപ്പെടാൻ പോകുന്നു. "പെണ്ണിനെ പട്ടുടുപ്പിക്കാൻ.." എന്ന അതിന്റെ തലക്കെട്ട് വായിച്ചപ്പോൾ എന്തെന്നില്ലാതെ ചിരി വന്നു. തന്റേയും രാജേന്ദ്രൻ പോറ്റിയുടേയും ഫ്ലാറ്റിൽ മാത്രമാണ് മലയാളം പത്രങ്ങൾ വരുത്തുന്നുള്ളു എന്ന് പത്രമിടാൻ വരുന്ന പയ്യൻ പറഞ്ഞത് അയാൾ ഓർത്തു.

 "സാർ..സാറിനോരു കാർഡോ മറ്റോ വന്നിട്ടുണ്ട്". വാച്ച്മാൻ ഗോവിന്ദനാണ്. അയാൾ അത് രാജീവിന്റെ കയ്യിൽ കൊടുത്തു.

 "രണ്ട് ദിവസം മുമ്പ് വന്നതാ. മുകളിലത്തെ ഫ്ലാറ്റിലെ അർജ്ജുൻ സാറിന് വന്ന കത്തുകളുടെ കൂട്ടത്തിൽ പേട്ടു പൊയി. സാറിന് തരാൻ എന്നെ ഏൽപ്പിച്ചു..".ഗോവിന്ദന്റെ ശബ്ദത്തിൽ ഉറക്ക ചടവ് പ്രകടമാണ്..
                         
കയ്യിൽ കിട്ടിയ കവറിന്റെ പുറത്തുകൂടെ അയാൾ കണ്ണോടിച്ചു..വിവാഹ ക്ഷണക്കത്താണ്.  "മീനു വെഡ്സ് സുനിൽ ".

"ഞാൻ പോട്ടെ സാറെ.."..വാച്ച്മാന്റെ ശബ്ദത്തിൽ തിടുക്കം..

"ഉം..ശെരി...".കണ്ണിൽ നിന്ന് അക്ഷരങ്ങളെ പടിയിറക്കാതെ അയാൾ തലയാട്ടി.

                             അങ്ങനെ  മീനു വിവാഹിതയാകുന്നു. അവൾ മറ്റൊരുത്തന്റേതാകുന്നു. ഓർമകളുടെ തീരത്ത് തനിച്ചായത് പോലെ അയാൾക്ക് തോന്നി. സ്വപ്നങ്ങളിൽ എന്നും അവൾ ഉണ്ടായിരുന്നു. താൻ അവളെ മറന്നിരുന്നില്ല എന്നതാണ് ശരി. എഞ്ചിനീയറിങ്ങിന് തന്റെ ജൂനിയറായിരുന്ന പെൺകുട്ടി. റാഗ് ചെയ്തപ്പോ പാട്ട് പാടാനറിയില്ലെന്ന് പറഞ്ഞ് ഏങ്ങിക്കരഞ്ഞ് അവസാനം തല ചുറ്റി വീണതും താൻ രണ്ട് ദിവസം സസ്പെൻഷനിലായതും അയാളുടെ ഓർമകളിലേക്കോടിയെത്തി.  സൗഹൃദം പിന്നീടെപ്പഴോ പ്രണയമായി വളർന്നു. മൂന്ന് വർഷത്തെ പ്രണയം!!. എന്നിട്ടും അവൾ തന്നെ മനസിലാക്കിയില്ല. ഓർമകൾ തികട്ടി വന്നപ്പോൾ അയാൾ അസ്വസ്ഥനായി.

                                ദീർഘമായി ഒന്ന് നിശ്വസിച്ച് അയാൾ സോഫയിൽ ചാരിയിരുന്നു.എവിടെയാണ് തനിക്ക് പിഴച്ചത്?. താൻ വീട്ടിൽ കാര്യം അവതരിപ്പിച്ചെന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അവളാണ്..എന്നിട്ട് താനും അച്ഛനും അമ്മയും പെണ്ണ് ചോദിച്ച് ചെന്നപ്പോൾ അവളുടെ വീട്ടുകാർ അപമാനിച്ചു വിട്ടത്...ഒന്നും മറക്കാനാവുന്നില്ല. ജാതിയുടെ മതിൽക്കെട്ട് തങ്ങൾക്കിടയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത് അന്നാണ്.  ആ സംഭവത്തിനു ശേഷം അവളും താനും സംസാരിച്ചിട്ടില്ല. കാണണമെന്ന് പലവട്ടം കരുതിയതാണ്.  പക്ഷേ തന്റെ അഭിമാനം അതിന് അനുവദിച്ചില്ല. അന്ന് അവളുടെ വീട്ടിൽ നിന്ന് കുത്ത് വാക്കുകൾ കേട്ട് നീറിപ്പുകഞ്ഞ അച്ഛന്റേയും അമ്മയുടേയും മുഖം ഇപ്പഴും കണ്ണിൽ നിന്ന് മായുന്നില്ല. ക്ഷമ ചോദിച്ച് അവൾ വിളിക്കുന്നതും. അവളെ സമാധാനിപ്പിച്ച് തന്റെ ഇഷ്ടം ഇപ്പോഴും ഒരു തരിമ്പ് പോലും കുറയാതെയുണ്ടെന്ന് അറിയിക്കുന്നതും അവസാനം ആരും കാണാതെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിക്കുന്നതും തന്റെ കണ്ട് തഴമ്പിച്ച സ്വപ്നങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജോലി കിട്ടിയതും ഈ ഫ്ലാറ്റിലേക്ക് താമസം മാറിയതും അവൾ അറിഞ്ഞിരുന്നു എന്നിട്ടും..തന്റെ കാത്തിരിപ്പ് വെറുതെയായി. അതോ താൻ വിളിക്കുമെന്ന് കരുതി അവൾ ഇത്രനാൾ കാത്തിരുന്നിട്ടുണ്ടാവുമോ?.

ഓഫീസിൽ പോകാറായെന്ന വിവരം ക്ലോക്ക് അയാളെ ഓർമ്മപ്പെടുത്തി. അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു. അനക്കം തട്ടിയപ്പോൾ ചവറ്റുകുട്ടയിൽ നിന്നും ഒരു പാറ്റ ചുവരിലേക്ക് ഓടിക്കയറി..

25 comments:

 1. കഥ എവിടെയും എത്താതെ പോയല്ലോ!

  ReplyDelete
 2. പ്രമേയത്തില്‍ പുതുമയില്ല ,,പക്ഷെ പരത്തി പറയാതെ ഒതുക്കത്തോടെ പറഞ്ഞു എന്നത് അഭിനന്ദനമര്‍ഹിക്കുന്നു ,കൂടാതെ അവസാനത്തെ പാരഗ്രാഫ്‌ ആകര്‍ഷണമായി തോന്നി ...അഭിനന്ദനങ്ങള്‍

  ReplyDelete
 3. ഇനിയും എഴുതുക, ആശംസകൾ

  ReplyDelete
 4. പോരട്ടെ ഇനിയും ധാരാളം.
  എഴുത്തിന്റെ ശൈലി നന്ന്.
  കൂടുതല്‍ കൂടുതല്‍ തെളിയട്ടെ..
  ആശംസകള്‍.

  ReplyDelete
 5. പുസ്തകങ്ങള്‍ കൂടുതല്‍ വായിച്ച് പ്രചോദനം ഉള്‍ക്കൊള്ളുക.
  അനുഭവവിവരണം പോലെയാകരുത് ചെറുകഥ.നീണ്ടുപോകാത്ത
  അര്‍ത്ഥംഉള്‍ക്കൊള്ളുന്ന ചെറുവാക്യങ്ങള്‍. മതി.
  ശ്രീ.ഫൈസല്‍ബാബു ചൂണ്ടിക്കാട്ടിയ വിധം അവസാനപാരഗ്രാഫ്
  ശൈലിയില്‍ രചന തുടരുക.അഭിനന്ദനങ്ങള്‍.,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. എഴുതാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. നല്ല പ്രമേയങ്ങള്‍ കണ്ടെത്തി എഴുതു... ആശംസകള്‍! അവസാനവരിയിലെ ബിംബം നന്നായിട്ടുണ്ട്.

  ReplyDelete
 7. കഥ അത്രക്കങ്ങു പോര....
  കാരണം..... വിഷയം പുതുമയില്ല... പിന്നെ തുടക്കവും ഒടുക്കവും നടുക്കുള്ള ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ..???
  എങ്കിലും എഴുത്തിനു ഭംഗിയുണ്ട്.... തുടരുക..... നന്മകള്‍ നേരുന്നു....

  ReplyDelete
 8. വല്യ സാഹിത്യകാരൻ ചമയാതെ നാടൻ ശൈലിയിൽ ഒരു കഥ പറയാൻ ശ്രമിച്ചു എന്നത് അഭിനന്ദനമർഹിക്കുന്നു. ഒരു കഥയായി തോന്നിയില്ല, ജീവിതവഴികളിൽ നിത്യേന കാണുന്ന അനേകം സംഭവങ്ങളിൽ ഒന്ന് പറയുന്നതായി തോന്നി. നന്നായി കൂടുതൽ വായിച്ചാൽ വളരെ നന്നായി ഇനിയും എഴുതാൻ കഴിയും.

  ആശംസകൾ..

  ReplyDelete
 9. കഥയ്ക്ക് ചേരുന്ന ഭാഷാശൈലി. പക്ഷെ, ജീവിതയാഥാർഥ്യങ്ങൾ പറയുന്നതുപോലുള്ള ഗൗരവവും അനുഭവപ്പെടുന്നു. അവളുടെ മനസ്സിൽ എന്തായിരുന്നുവെന്നത് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരാൾ പറയുന്നതുപോലെ ഒരു അകൽച്ച.

  എവിടെക്കെയോ തമ്മിൽ ബന്ധമില്ലാത്തതുപോലെ തോന്നി. അത് പരിഹരിക്കണം.

  ReplyDelete
 10. ഒട്ടും നന്നായില്ല..! എന്നൊന്നും ഞാൻ പറയുന്നില്ല. ഇനിയും നന്നാക്കണം എന്നുപറയുന്നതിൽ പരിഭവവുമരുത്. വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക.
  വ്യത്യസ്ഥമായി എഴുതി ഫലിപ്പിക്കാൻ കഴിയുമെങ്കിൽ മാത്രം പഴയ വിഷയങ്ങൾ എടുക്കുക. ഇവിടെ അതിനൊരു ശ്രമം നടന്നിട്ടുണ്ടെന്നുറപ്പ്.കഴിയും..തീർച്ചയായും..!
  എഴുത്തു തുടരുക.
  രഹസ്യം: ഒരു രണ്ടു വരികൂടി മാത്രം എഴുതി നല്ലൊരു ക്ലൈമാക്സാക്കാം..ഒന്നു നോക്കിക്കൂടേ..?
  ആശംസകളോടെ..പുലരി

  ReplyDelete
 11. എഴുതിക്കോളൂ...തെളിഞ്ഞു കൊള്ളും...നന്നായി വരുന്നുണ്ട്...ആശംസകളോടെ,

  ReplyDelete
 12. കഥ എന്നു വിളിക്കാനാവില്ല, എന്നാലും എഴുത്ത് നന്നായി. എന്തൊക്കെയോ ഒരുപാട് പറയാനുള്ളയാൾ ചുരുക്കി പറഞ്ഞപോലെ...

  ReplyDelete
 13. നല്ല ശൈലി. നല്ല ശ്രമവും. തുടര്‍ന്നും എഴുതുക. എല്ലാവിധ ആശംസകളും..

  ReplyDelete
 14. @ഫിയോനിക്സ് ,
  @faisalbabu,
  @TP Shukoor,
  @Echmukutty,
  @പട്ടേപ്പാടം റാംജി,
  @c.v.thankappan,
  @MINI M.B,
  @khaadu..,
  @കൊട്ടോട്ടിക്കാരൻ,
  @Harinath,
  @പ്രഭൻ കൃഷ്ണൻ,
  @SHANAVAS,
  @അന്ന്യൻ
  @Jefu Jailaf :

  ആത്മാർത്ഥമായി അഭിപ്രായം അറിയിച്ചതിന് എല്ലാവർക്കും നന്ദി..എഴുതി തുടങ്ങിയപ്പോഴേ മനസിലായി ഇത് എങ്ങും എത്തുന്ന ലക്ഷണമില്ലെന്ന്!!. എങ്ങനെ മുമ്പോട്ട് പോകണം, എവിടെ അവസാനിപ്പിക്കണം എന്നൊരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. നിങ്ങൾ കുഴപ്പങ്ങൾ ചൂണ്ടി കാണിച്ച് തരും എന്ന പ്രതീക്ഷയോടെ തന്നെയാണ് പോസ്റ്റ് ചെയ്തത്. അത് വെറുതെയായില്ല. അടുത്ത പോസ്റ്റിൽ ഞാൻ തെറ്റുകൾ പരിഹരിക്കാൻ ശ്രമിക്കാം. എത്രമാത്രം വിജയിക്കും എന്നെനിക്കറിയില്ല. എന്റെ ഈ പോസ്റ്റ് വായിക്കാൻ ക്ഷമ കാണിച്ചതിന് ഒരിക്കൽ കൂടി നന്ദി..

  ReplyDelete
 15. എഴുത്ത് തുടരട്ടെ ..എഴുതാന്‍ നല്ല കഴിവുണ്ട് ട്ടോ ...

  ReplyDelete
 16. റിഷ്...
  കഥയും ആഖ്യാനരീതിയും ഒന്നും പുതുമയില്ല എന്ന് തന്നെ ഞാനും പറയുന്നു.. പക്ഷെ നിന്നിലുള്ള എഴുത്തുവാസന ഏറ്റവും ഒടുവിലത്തെ ഒറ്റ വാചകത്തില്‍ നിന്നും തെളിയുന്നുണ്ട്...
  നല്ല പ്രമേയങ്ങള്‍ കണ്ടെത്തി വ്യത്യസ്തമായ ശൈലികളില്‍ എഴുതാന്‍ ശ്രമിക്കൂ.. റിഷിനു സാധിക്കുമെന്ന് തന്നെയാ എനിക്ക് തോന്നുന്നത്...
  പിന്നെയൊരു കാര്യം... കഥ എഴുതും മുന്‍പേ മനസ്സില്‍ എഴുതി വെയ്ക്കണം.. എന്നിട്ടേ കടലാസില്‍ പകര്‍ത്താവൂ... കടലാസും പേനയും മുന്നില്‍ വെച്ചു കഥയെ ആലോചിക്കാനിരുന്നാല്‍ എഴുത്തു എങ്ങുമെത്താതെ വട്ടം തിരിയും.. അതാണ്‌ ഈ കഥയില്‍ നിനക്ക് പറ്റിയതെന്ന് തോന്നുന്നു..

  വിമര്‍ശനങ്ങളില്‍ തളരാതെ, എഴുതി മുന്നേറൂ.... ആശംസകള്‍

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 17. എയുതി എയുതി തെളിഞ്ഞു വരട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 18. റിഷ് സെന്തി ..........ഇനിയും നന്നായി എഴുതുക ........അങ്ങനെ അല്ലെ എഴുതി തെളിയുക .......ആശംസകള്‍ ........

  ReplyDelete
 19. ഇനിയും എഴുതുക ആശംസകള്‍ കൂട്ടുകാരാ

  ReplyDelete
 20. എഴുതുക ഇനിയും.
  ഒടുവിലത്തെ ആ വാചകം, അസ്സലായി! ബാക്കി.. മ്..!

  ReplyDelete
 21. ആഖ്യാനരീതിയില്‍ പുതുമയില്ലെന്ന അഭിപ്രായമാണെങ്കിലും വീ​ണ്ടുമെഴുതുമ്പോള്‍ ശ്രദ്ധവെക്കാന്‍ ഗുണകരമാവുകയാണെങ്കില്‍ മാത്രം ആ അഭിപ്രായം സ്വീകരിക്കുക. തീര്‍ച്ചയായും എഴുതാന്‍ കഴിയും.. വളരെ നന്നായിത്തന്നെ. എഴുത്തിലതിന്റെ മിന്നലാട്ടങ്ങളുണ്ട്.
  ആശംസകള്‍..

  ReplyDelete
 22. വേണ്ടതിലതികം വിമര്‍ശനങ്ങള്‍ ഉണ്ടല്ലൊ..!!ഹ്മ്മ്..സാരോല്ലാന്നെ...കിട്ടുന്ന വിഷയങ്ങളൊക്കെ ഇങ്ങിനെ അങ്ങ് കാച്ച്..ചിലത് നേരെ ആവും. ചിലത് മോശവും. കഥയുടെ കാര്യമൊക്കെ അങ്ങിനെയാ..ഒത്തിരി എഴുതുക..വധിക്കാന്‍ ഞങ്ങളെത്താം...hhhhh

  ReplyDelete
  Replies
  1. ella nanmakalum nerunnu..... aashamsakal... pinne blogil puthiya post...... EE ADUTHA KAALATHU...... vayikkane.........

   Delete