Monday 16 April 2012

ഞാൻ തിരിച്ചെത്തീട്ടോ....


                                                 ഇത്രയൊക്കെ ഉള്ളു മനുഷ്യന്റെ കാര്യം..ഫബ്രുവരി ഒന്നാം തിയ്യതി ഒരു പൊസ്റ്റ് ഇട്ടേച്ച് പോയ പോക്കാ. ഇപ്പോ ദാ വീണ്ടും വന്നേക്കുന്നു.!!! എന്തു ചെയ്യാനാ? ബിസി ആയിപ്പോയി. ചില ഒഴിവാക്കാനാവത്ത തിരക്കുകൾ. ഞാൻ മണ്മറഞ്ഞ് പോയി എന്ന് ആരും കരുതിയില്ലല്ലോ അല്ലേ? ഇതിനിടയിൽ പലതും സംഭവിച്ചു കേട്ടോ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ ഒരു ഏവിയോണിക്സ് എഞ്ചിനിയറായി. ഈ പറഞ്ഞ സാധനം ആയെന്നല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എഞ്ചിനിയറിങ്ങിനു ചേരുമ്പോ ഞാൻ ചിന്തിച്ചു "എന്റീശ്വരാ.ഞാൻ എഞ്ചിനിയറായാൽ എന്തൊക്കെയാ ഈ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്.? " അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റും തയാറാക്കിയിരുന്നതായിട്ടാണ് എന്റെ ഓർമ്മ. പക്ഷേ അതൊന്നും നമ്മളെക്കൊണ്ട് സാധിക്കൂലെന്ന് കഴിഞ്ഞപ്പോ മനസിലായി. പോരാത്തതിനു എന്തൊക്കെയാ ലിസ്റ്റിൽ ഉണ്ടായിരുന്നതെന്ന് ഇപ്പോ മറന്നും പോയി!!!. ഇപ്പോ M.Tech നു ചേരാൻ ആപ്ലിക്കേഷനും ഫിൽ ചെയ്ത് ഇരിക്കുവാ.എന്താവോ എന്തോ?. എന്തായാലും ഇനി M.Tech കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ത് ചെയ്യണമെന്ന് അല്ലേ?.ഇനി ഇടക്കെങ്കിലും വല്ല പോസ്റ്റും ഇടാൻ സാധിക്കും എന്നാ വിചാരിക്കണേ..പക്ഷേ ഒന്നും കയ്യിൽ ഇരിപ്പില്ല. കുറേ നാളായിട്ട് ബൂലോകത്തിൽ എന്ത് സംഭവിച്ചു എന്നും അറിവില്ല. കേറി നോക്കീട്ട് നാളു കുറേ ആയേ.അതാ..പിന്നെ പുതിയ വിശേഷം വല്ലതും ഉണ്ടെങ്കിൽ ഈ പാവത്തിനെ അറിയിക്കണം കേട്ടോ.എന്റെ വിശേഷം ഇത്രയൊക്കെയേ ഉള്ളു. എഴുതിയ കഥക്ക് തരക്കേടില്ലാത്ത മോശം കമന്റുണ്ട് എന്നു കണ്ടു. ഹോ..ഇനി ഞാൻ നൊക്കിയും കണ്ടുമൊക്കെയെ എഴുതുന്നുള്ളു..അടുത്ത പോസ്റ്റുകളിൽ എല്ലാം ശരിയാക്കാം കേട്ടോ..

                   കുറേ പേരുടെ പുതിയതും പഴയതുമായ പോസ്റ്റുകൾ വായിക്കാൻ കിടപ്പുണ്ട്.അതൊക്കെ ഒന്നു എടുത്ത് നോക്കട്ടെ. അപ്പോ പിന്നെ കാണാം..നന്ദി....

സസ്നേഹം....റിഷ് സിമെന്തി

37 comments:

  1. അങ്ങിനെ എഞ്ചിനീയര്‍ ആയി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ താങ്കള്‍ക്കാവട്ടെ. സസ്നേഹം.

    ReplyDelete
  2. നല്ലതുവരാന്‍ പ്രാര്‍ത്ഥിക്കുന്നു.
    ആശംസകളോടെ

    ReplyDelete
  3. ആശംസകള്‍!!!!

    ഞാനും MTech പഠിക്കാന്‍ application vaangi. appozhaanu orththathu, BTech illa!!!

    ReplyDelete
    Replies
    1. ഹ ഹ..അതെനിക്കിഷ്ടപ്പെട്ടു..

      Delete
  4. ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ,,,,ഭാവുകങ്ങള്‍,,,

    ReplyDelete
  5. ഞാനും എംതെക്ക് ചെയ്യുന്നവനാ, എളുപ്പമാട സംഗതി ബീ കേട്ട് പോലെ അത്ര പോല്ലാപ്പോന്നും ഇല്ല

    ReplyDelete
  6. ഓം എഞ്ചിനീയറായ നമഹ:
    ഓം ബ്ലോഗായ പോസ്റ്റായ കമന്റായ സ്വാഹ!

    ReplyDelete
  7. എല്ലാ വിധ ആശംസകളും...

    ReplyDelete
  8. ഏ! എക്കണോമിക്സിനും എഞ്ചിനീയറൊ എന്നൊരു ഞെട്ടലായിരുന്നു ആദ്യം. പിന്നെയാ മനസ്സിലായത് ഇത് വേറെന്താണ്ടോരു സാധനമാണെന്ന്!

    All the best for better hights!

    ReplyDelete
  9. വണക്കം. അടുത്ത രചനകള്‍ പോസ്റ്റുമ്പോള്‍ അറിയിക്കേണേ............

    ReplyDelete
  10. എല്ലാം നല്ലതിന്.
    ആശംസകള്‍.

    ReplyDelete
  11. പറക്കുന്ന എന്‍ജിനീയര്‍ ആണല്ലേ....ആശംസകള്‍.

    ReplyDelete
  12. ആള്‍ ദി ബെസ്റ്റ്‌..ബ്രദര്‍...

    ReplyDelete
  13. എഞ്ചിനീയര്‍ ആയല്ലോ....
    അത് വലിയ കാര്യമല്ലേ....
    സന്തോഷത്തില്‍ പങ്കുചേരുന്നു...

    എന്ന്,
    എഞ്ചിനീയര്‍ ആവാന്‍ മോഹിച്ച്,
    ഒടുക്കം പാചകക്കാരനായ സന്ദീപ്‌ :-)

    ReplyDelete
  14. റിഷ്, കൂടുതൽ ഉയരങ്ങൾ തേടിയുള്ള പറക്കലിന് എല്ലാ വിധ ആശംസകളും നേരുന്നു.
    സ്നേഹപൂർവ്വം...

    ReplyDelete
  15. ഇഷ്ടമായി ഈ കുശലം പറച്ചില്‍..
    Wish u all success

    ReplyDelete
  16. എഞ്ചിനിയര്‍ ഭായ്..
    എന്നാലങ്ങ് പോരട്ടെ അടുത്ത പോസ്റ്റ്...

    ReplyDelete
  17. ഞാൻ കൊറേ എൻജിനീയർമാര്ടെ നട്ക്കാ ജീവിയ്ക്കണത്. എന്നിട്ടും ഏവിയോണിക്സ് ന്ന് കേട്ടപ്പോ പേടിച്ചു......ഞാൻ നല്ല ഭാഗ്യവതിയാ.....എനിയ്ക്കിതൊന്നും പഠിയ്ക്കേണ്ടി വന്നില്ലല്ലോ.....ബി ടെക്കും എംടെക്കും ഒന്നും...

    അടുത്ത പോസ്റ്റ് ഉടൻ എഴുതുമല്ലോ. എല്ലാ‍ ആശംസകളും നേരുന്നു. എഴുത്തിനും എം ടെക്കിനും..

    ReplyDelete
  18. ആശംസകൾ....അടുത്ത പോസ്റ്റ് പോരട്ടെ..

    ReplyDelete
  19. അപ്പോള്‍ ഇനി ഒരു എം.ടെക്. കാരനായി കാണാം അല്ലെ..?? എല്ലാ ആശംസകളും..

    ReplyDelete
  20. ആശംസകള്‍ , കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന പ്രാര്‍ത്ഥനയും...

    ReplyDelete
  21. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  22. തിരിച്ചുവരവ് ഗംഭീരമാക്കൂ എഞ്ചിനിയറേ.....

    ReplyDelete
  23. എല്ലാ വിധ ആശംസകളും..

    ReplyDelete
  24. ഒരുപാട് നല്ലതാവട്ടെ ...........നല്ലതിനാവട്ടെ .........നാളെ .........ആശംസകള്‍ .............

    ReplyDelete
  25. എല്ലാവർക്കും ഒരുപാട് നന്ദി....

    ReplyDelete
  26. ബൂലോക കളരിയില്‍ ഇനിയും സജീവമാകൂ ,,എല്ലാ ആശംസകളും

    ReplyDelete
  27. WISH U ALL THE BEST DEAR ENGINEER ... :)

    ReplyDelete
  28. aashamsakal...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane...........

    ReplyDelete
  29. Dear Enjineer,
    Hearty Congrats..!
    Do study more and reach greater heights.
    May God Bless You!
    Sasneham,
    Anu

    ReplyDelete