Sunday 15 January 2012

രണ്ട് സ്വപ്നദർശികൾ - ഗ്രേസി


                                       
                                                 കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനിടയിൽ അതെനിക്ക് കിട്ടി.കളഞ്ഞു പോയെന്ന് ഞാൻ കരുതിയിരുന്ന ആ ചെറുകഥാ പുസ്തകം!!. ഗ്രേസി എന്ന എഴുത്തുകാരിയുടെ പതിനാറു ചെറുകഥകൾ അടങ്ങിയ "രണ്ട് സ്വപ്നദർശികൾ" എന്ന പുസ്തകം. ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നപ്പോ ഒരു ചെറുകഥാ മത്സരത്തിൽ വിജയിച്ചതിന് കിട്ടിയ സമ്മാനമാണ്. ചെറിയ തോതിൽ കവിതകൾ എഴുതുമായിരുന്നെങ്കിലും ഞാൻ അദ്യമായി കഥ എഴുതിയത് ആ മത്സരത്തിനാണ്. എന്നെ സംബന്ധിച്ച് ഏറെ വിലയേറിയതായിരുന്നു അത്. അതിലെ ഓരോ കഥയും ഞാൻ പല തവണ വായിച്ചു. പിന്നീടെപ്പൊഴോ  ഞാൻ അത് മറന്നു. അതേ കുറിച്ചോർത്തപ്പോൾ തിരഞ്ഞെങ്കിലും കിട്ടിയിരുന്നില്ല. ഇന്നീ കുറിപ്പെഴുതുമ്പോൾ അതെന്റെ അരികിലുണ്ട്. മങ്ങി തുടങ്ങിയ ആ പേജുകളിലെ അക്ഷരങ്ങൾക്ക്  ഇപ്പോഴും ആ പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ല. ഇനിയും എഴുതാനുള്ള ഊർജ്ജം അതെനിക്ക് തരുന്നുണ്ട്. പക്ഷെ ഒരു ആത്മവിശ്വാസക്കുറവുണ്ട്. എഴുതിയ കഥകൾ പിന്നീട് എടുത്ത് വായിക്കുമ്പോൾ നിറയെ അബദ്ധങ്ങൾ!!!..കുറച്ചെങ്കിലും കുഴപ്പമില്ലെന്ന് തോന്നിയാൽ ഞാൻ അത് പോസ്റ്റ് ചെയ്യാം. തെറ്റുകുറ്റങ്ങൾ നിങ്ങൾ ചൂണ്ടി കാണിച്ച് തരും എന്ന് ഞാൻ വിശ്വസിക്കുന്നു.

 ആശംസിക്കാൻ വളരെ വൈകിപ്പോയെന്നറിയാമെങ്കിലും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവൽസരാശംസകൾ!!!!. 2012 ൽ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.
                                           ഏറെ സ്നേഹത്തോടെ...
                                                                                    റിഷ്....

19 comments:

  1. പുതുവത്സരാശംസകൾ..തുടർന്നും എഴുതുക..

    ReplyDelete
  2. ആത്മധൈര്യം കഴിയുന്നത്ര സംഭരിച്ചു എഴുതുക തന്നെ. ഭാവുകങ്ങള്‍ .

    ReplyDelete
  3. അത് തന്നെ...എഴുതിക്കോളൂ...ആശംസകള്‍..

    ReplyDelete
  4. എഴുതു... അപ്പോഴല്ലേ തെറ്റുകളും ശെരികളും,അറിയാവുന്നവര്‍ പറഞ്ഞു തരികയുള്ളൂ ,
    എല്ലാവിധ നന്മകളും നേരുന്നു ...

    ReplyDelete
  5. തുടര്‍ന്നെഴുത്ത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  6. എഴുതാന്‍ കഴിവുള്ള വ്യക്തിയാണ് റിഷ്.
    ആത്മവിശ്വാസത്തോടെ എഴുതാന്‍ തുടങ്ങുക.
    എല്ലാവിധ പ്രോത്സാഹനങ്ങളും,ആശംസകളും നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. കാത്തിരിക്കുന്നു റിഷ്.ചമ്മന്തി ..ഞാന്‍ കഥ വായിച്ചിട്ടുണ്ട്..

    ReplyDelete
  8. നടക്കട്ടെ... ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടാകും...

    ReplyDelete
  9. തെറ്റുകുറ്റങ്ങൾ നിങ്ങൾ ചൂണ്ടി കാണിച്ച് തരും എന്ന് ഞാൻ വിശ്വസിക്കുന്നു

    തീര്‍ച്ചയായും!
    ധൈര്യത്തോടെ വന്നു തുടര്‍ന്നെഴുതൂ...
    എളിമയോടെ വന്നു കുറ്റം പറയാം!
    ആശംസകള്‍....

    ReplyDelete
  10. ആത്മവിശ്വാസം കുറക്കാതെ കൂടട്ടെ ട്ടോ ..പുതുവത്സരാശംസകൾ..

    ReplyDelete
  11. പെട്ടെന്നായിക്കോട്ടെ.

    ReplyDelete
  12. റിഷ് എഴുതൂ...
    ഞങ്ങള്‍ വായിക്കാം...
    എല്ലാ പ്രോത്സാഹനങ്ങളും എന്നും കൂടിയുണ്ട്..

    സ്നേഹത്തോടെ..
    സന്ദീപ്‌

    ReplyDelete
  13. റിഷ് എഴുതൂ...
    ഞങ്ങള്‍ വായിക്കാം...
    എല്ലാ പ്രോത്സാഹനങ്ങളും എന്നും കൂടിയുണ്ട്..

    സ്നേഹത്തോടെ..
    സന്ദീപ്‌

    ReplyDelete
  14. എല്ലാ ആശംസകളും...

    ReplyDelete
  15. പുതുവർഷ, കഥാവർഷ ആശംസകൾ. :)

    ReplyDelete
  16. എഴുതുവേഗം ആ കഥകള്‍ക്ക് വേണ്ടി പുണ്യാളനും കാത്തിരിക്കുന്നു

    ReplyDelete
  17. എഴുത്ത് വേഗം തുടങ്ങൂ

    ReplyDelete
  18. താങ്കളുടെ ആത്മവിശ്വാസം ആ വരികളില്‍ തന്നെ ഉറങ്ങിക്കിടക്കുന്നു . എഴുതിത്തുടങ്ങുക. ഞങ്ങള്‍ കാത്തിരിക്കുന്നു. (ചിലപ്പോള്‍ കുറ്റവും പറയും. അത് പിന്നീട് ഗുണമായി ഭവിക്കും. )

    ReplyDelete
  19. എഴുതിയ കഥകൾ പിന്നീട് വായിക്കുമ്പോൾ അതിലെ അബദ്ധങ്ങൾ മനസ്സിലാകുന്നതു തന്നെ ചിന്തകൾ കൂടുതൽ വിപുലമാകുന്നതിന്റെ സൂചനയല്ലേ? താൻ ധൈര്യമായെഴുതെടോ ആത്മവിശ്വാസം പകരാൻ ഒരുപാട് പേരുണ്ടിവിടെ...

    ReplyDelete