Friday 2 December 2011

മരിക്കാത്ത പ്രണയം


പ്രണയമെന്തെന്നറിവതിൻ മുമ്പേ
നീയെന്ന സ്നേഹമെൻ ഹൃദയത്തിലാഴ്ന്നു പോയ്
വീണ്ടും ഇണങ്ങുവാൻ മാത്രമായ് എത്രയോ-
പിണങ്ങിയിട്ടുണ്ട് പലതും പറഞ്ഞു നാം
ഏതോ പിണക്കത്തിൻ ബാക്കിയാം കണീരിൽ
നിന്നാത്മാർഥ സ്നേഹത്തിൻ ആഴമറിഞ്ഞു ഞാൻ
മരവിച്ച മനസ്സിലായ് മരിക്കാത്തൊരോർമ്മയായ്
ഇപ്പോഴുമുണ്ട് നീ കണ്ണീരിൻ നനവിലായ്
മിഴിനീരുണങ്ങാത്ത രാത്രികൾ നൽകി നീ
എന്നെ തനിച്ചാക്കി പോയതെന്തേ?
വിതുമ്പലൊടുങ്ങാത്ത ഹൃദയത്തിനറകളിൽ
ഇന്നും മുഴങ്ങുന്നു വിരഹത്തിൻ തേങ്ങലുകൾ
പിരിയില്ല മരണം വരെയെന്നൊരിക്കൽ നീ
പറഞ്ഞതിൻ അർത്ഥം അറിയുവാൻ വൈകിപ്പോയ്
നിൻ ഓർമ്മ തൻ മുറിവുകൾ തീരെ ഉണങ്ങാതെ
ഹൃദയത്തിൻ ആഴത്തിൽ ഉണ്ടെനിക്കിപ്പൊഴും
ഇന്നും ഉൾക്കൊള്ളുവാനാവത്തതായുള്ളത്
നിൻ മരണമാം സത്യം മാത്രമാണോമനേ
മരണം പിരിച്ചെങ്കിൽ ഒരു കാര്യം തീർച്ച
മരണത്തിനപ്പുറം നാം ഒരുമിച്ചു ചേരും...

12 comments:

  1. മരവിച്ച മനസ്സിലായ് മരിക്കാത്തൊരോർമ്മയായ്
    ഇപ്പോഴുമുണ്ട് നീ കണ്ണീരിൻ നനവിലായ്

    നല്ല വരികൾ

    ReplyDelete
  2. മരിക്കാത്ത പ്രണയത്തിനു ആശംസകള്‍ ....

    ReplyDelete
  3. നല്ല വരികള്‍..മുടിഞ്ഞ പ്രണയത്തില്‍ ആണല്ലോ...ആശംസകള്‍..

    ReplyDelete
  4. മൃതമാണ് നിന്‍ ദേഹമെനിക്കു മുന്നിലെങ്കിലും
    നല്കുവാനാവില്ല ആ പേര് നിനക്കൊരിക്കലും..
    നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  5. @പഥികൻ,
    @Vinayan,
    @പഞ്ചാരകുട്ടന്‍,
    @SHANAVAS,
    @Jefu Jailaf :എല്ലാവർക്കും നന്ദി..

    ReplyDelete
  6. ഡേയ്, ഇതെന്തോന്നടെയ്‌..
    താനിങ്ങോട്ടു വാ.
    മരിക്കാത്ത പ്രണയം കല്ലിവല്ലി ആശ്രമത്തില്‍ കിട്ടും!

    ReplyDelete
  7. @കണ്ണൂരാൻ:comment നു നന്ദി..ഇടയ്ക്ക് അങ്ങോട്ട് വരാട്ടോ..

    ReplyDelete
  8. നല്ല വരികള്‍...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  9. @ബെഞ്ചാലി : നന്ദി സുഹൃത്തേ...

    ReplyDelete
  10. പ്രണയം .........:)

    ReplyDelete
  11. എന്തോന്നെടേ ഇതു , കവിതകൾ എല്ലാം പ്രണയനൈരാശ്യമാണല്ലോ...!

    ReplyDelete