Sunday 20 November 2011

നിനക്ക് ആത്മാർത്ഥതയില്ല


ഇല്ലാത്തവ  പറഞ്ഞു പരത്തുന്നത്
 മാന്യതയോ സുഹൃത്തേ?
ആത്മാർത്ഥത എന്നൊന്നുണ്ടെങ്കിൽ നീയെന്റെ
കുറവുകളാദ്യം എന്നോട് പറയണം
ആത്മാർത്ഥ സൗഹൃദമെന്നു നടിച്ചു നീ
മറ്റുള്ളവർ അറിയരുതെന്നാശിച്ചതെല്ലാം
നിന്നോട് മാത്രം ഞാൻ പങ്കു വച്ചു
മറ്റുള്ളോർക്കതു നീ പകുത്തു നൽകി
നമ്മുടെ ഹൃദയങ്ങൾക്കിപ്പോൾ അകലമുണ്ട്
എത്രയെന്നെനിക്കറിയില്ല, പക്ഷേ-
ഇനിയെനിക്കു നിൻ ഹൃദയത്തിലെത്താൻ
കാതങ്ങൾ ഒരുപാട് സഞ്ചരിക്കണം
നീ അണിഞ്ഞത്  കപടതയുടെ മുഖം മൂടിയെന്ന്
അറിയാൻ വൈകിയത് എന്റെ തെറ്റ്
സുഹൃത്തേ എനിക്ക് പറയാതെ വയ്യ
നിനക്ക് ആത്മാർത്ഥത തീരെയില്ല



17 comments:

  1. ജീവിതത്തില്‍ ഇത്തരം വാക്കുകള്‍ ഒരുപാട് കേട്ടിരിക്കുന്നു... സ്നേഹിക്കാനല്ലാതെ ഹൃദയം തുറന്നു കാണിക്കാന്‍ കഴിയില്ലല്ലോ... നന്നായിട്ടുണ്ട്... ഒരുപാട് പേരെ കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്...
    മനുലോകം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

    ReplyDelete
  2. @Abdul Manaf N.M: നന്ദി മനു.. "കപടമാം ലോകത്തിൽ ആത്മാർത്ഥമാം
    ഹൃദയമുണ്ടായതാണെൻ പരാജയം"..നമ്മൾ കാണിക്കുന്ന ആത്മാർത്ഥത പലരും തിരിച്ച് കാണിക്കാറില്ല എന്നതാണ് സത്യം..അല്ലേ?..

    ReplyDelete
  3. ഹൃദയം നഷ്ടപ്പെട്ട ലോകമാണിത് ....നമ്മള്‍ ആഗ്രഹിക്കുന്നത് ഒരു പക്ഷേ സ്നേഹം ആവാം ആത്മാര്‍ഥത ആവാം etc.. എന്തും ആവാം അത് ഒരിക്കലും തിരികെ കിട്ടണം എന്ന് പ്രതീക്ഷിക്കരുത് എന്നാണു ഞാന്‍ മനസ്സിലാക്കിയത്....

    ReplyDelete
  4. റിഷ്‌,

    ഒരു പച്ചയായ സത്യം ലളിതമായി എഴുതി.

    ഈ അനുഭവത്തിലൂടെ കടന്നുപോകാത്തവര്‍ നന്നേ ചുരുക്കം.
    ഇവിടെ നമ്മള്‍ തന്നെയാണ്‌ കുറ്റക്കാരന്‍.
    മറ്റുള്ളവരെക്കുറിച്ച്‌ തിരിച്ചറിവു നേടുകയെന്നതാണ്‌ ആദ്യം ചെയ്യേണ്ടത്‌....അവര്‍ സുഹൃത്തുക്കളായാല്‍ പോലും....

    ആശംസകള്‍.

    ReplyDelete
  5. @kochumol:ശരിയാണ്..നമ്മൾ ഒരിക്കലും തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത്.അപ്പോൾ കിട്ടിയില്ലങ്കിലും നിരാശ തോന്നില്ല..

    ReplyDelete
  6. @ഒറ്റയാൻ: ചിലരെ മനസില്ലാക്കുന്നിടത്ത് നമുക്ക് പിഴവു പറ്റും..നമ്മൾ അവരെ വിശ്വസിച്ചു പോകും..പക്ഷേ ഒരോ പിഴവുകളും ഒരോ തിരിച്ചറിവുകളാണ്...നന്ദി..

    ReplyDelete
  7. ഈ ബ്രമാണ്ട മണ്ഡലത്തില്‍ എല്ലാര്‍ക്കും സന്ദര്ഭ സാഹജര്യങ്ങല്‍ക്കനുസരിച്ചു മുഖത്തിന്‍ രൂപങ്ങളെ മാറ്റേണ്ടി വരും അത് പ്രാപിന്ജികമാണ്

    പ്രതീക്ഷ യുടെ കണ്ണു കള്‍ ഇല്ലാത്ത നിസ്വാര്‍ത്ഥ മനസ്സോടെ സ്നേഹിക്കൂ എല്ലാം സമാധാനം ആവും ആശംസകളോടെ കൊമ്പന്‍

    ReplyDelete
  8. nannaitundu..
    welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete
  9. ചങ്ങമ്പുഴയുടെ ആ വരികള്‍
    കാലാതീതമാണു്.
    കവിത കൊള്ളാം

    ReplyDelete
  10. ഇനിയെന്തിനാണ് ആ ഹൃദയം തേടി പോകുന്നത്..

    ReplyDelete
  11. ആത്മാർത്ഥതയുള്ള സുഹൃത്തിനെ എത്രയും വേഗം കിട്ടട്ടെയെന്നാശംസിക്കുന്നു..

    ReplyDelete
  12. @ജയിംസ് സണ്ണി പാറ്റൂര്‍ :നന്ദി..

    ReplyDelete
  13. @പഥികൻ,
    @ചക്കി :നന്ദി..എനിക്ക് ഇത് വരെ കിട്ടിയ സുഹൃത്തുക്കളെല്ലാം നല്ല ആത്മാർത്ഥതയുള്ളവരാണ്..എന്തിനും എന്റെ കൂടെ നിൽക്കുന്നവർ.പക്ഷേ ഒരുപാട് പേർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..അത് ഞാൻ എന്റെ അനുഭവം പോലെ എഴുതി എന്നു മാത്രം..മറ്റുള്ളവരുടെ ദു:ഖം നമ്മുടേതായി സങ്കൽപ്പിക്കുമ്പോൾ ആണല്ലോ അതിന്റെ തീവ്രത മനസിലാക്കാൻ കഴിയുക....

    ReplyDelete
  14. ബന്ധങ്ങള്‍ അങ്ങനെ ഒക്കെയാണ് ചിലപ്പോള്‍....അക്കരെ ഇക്കരെ......നന്നായി...... എഴുത്ത് തുടരുക .....ആശംസകള്‍ ............

    ReplyDelete
  15. @ഇസ്മയില്‍ :ബന്ധങ്ങൾക്ക് വിലയില്ലാത്ത ഇക്കാലത്ത് മറ്റുള്ളവരിൽ നിന്ന് കൂടുതലൊന്നും നാം പ്രതീക്ഷിക്കരുത്.പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റ്..

    നന്ദി..

    ReplyDelete
  16. റിഷ് മോനെ...ആ സുഹൃത്ത്‌ ഈ എഴുത്ത് കണ്ടു ഒന്ന് ചിന്തിക്കട്ടെ, അവനു ഒരു തവണ മാപ്പ് കൊടുക്കാം..സുഹൃത്തുക്കളെ കിട്ടാന്‍ എളുപ്പമാണ്, ആ സുഹ്രത് ബന്ധം നിലനിര്‍ത്തികൊണ്ട് പോകാന്‍ വളരെ പ്രയാസമാണ്..
    ഒരാള്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നോ ആ രീതിയില്‍ അയാളോട് പെരുമാറുക.. അവിടെ ബന്ധങ്ങള്‍ വളരും..

    വീണ്ടു എഴുതുക.

    ReplyDelete
  17. സുഹ്രുത്തിക്കളെ കിട്ടും ഇഷ്ട്ടംപോലെ, പക്ഷേ “ആത്മാർത്ഥ്സുഹ്രുത്ത്” അങ്ങനൊരു വാക്കിന്റെ അർത്ഥം പോലും തിരിച്ചറിയാനാകുന്നില്ല...

    ReplyDelete