Wednesday 16 November 2011

എങ്ങനെ ഞാൻ?


മറുത്തൊന്നും പറയുവാനവില്ലെനിക്ക്
നാവ് നിങ്ങൾ പണ്ടേ അറുത്തെടുത്തില്ലേ?
നീങ്ങുവാൻ ഇനിയുമുണ്ട് ദൂരമേറേ
മുള്ളു വിതറിയ വഴിയിൽ നടക്കുവതെങ്ങനെ?
തീരമണയാൻ ഏറെയുണ്ടിനി
തുളയിട്ട തോണി ഞാൻ തുഴയുവതെങ്ങനെ?
ഉയരുവാൻ ഏറെ ഇനിയുമുണ്ട്
അരിഞ്ഞൊരീ ചിറകുമായ് ചെയ്യുവതെന്തു ഞാൻ?

12 comments:

  1. ചോദ്യങ്ങള്‍ ..എപ്പോഴും ..ഉണ്ടാവണം ...
    അപ്പോള്‍ ജിവിതം എന്തിനു? എന്ന് ചോദിക്കേണ്ടി വരില്ല ..
    നല്ല ഇണം വരികളില്‍ കാണാം ...ആശംസകള്‍ സഹോദരാ...

    ReplyDelete
  2. നന്നായിട്ടുണ്ട് ഇനിയും എഴുതണം സുഹൃത്തേ

    ReplyDelete
  3. രണ്ടു കാലില്ലേ? ചിറകു പോയാലും? മെല്ലെ നടക്കുക

    ReplyDelete
  4. @Pradeep paima,
    @dreamer,
    @rejithkrishna,
    @പൊട്ടന്‍ : എല്ലാവർക്കും നന്ദി..നിങ്ങളുടെ പ്രോത്സാഹനം കൂടുതൽ എഴുതാൻ എനിക്ക് പ്രചോദനം തരുന്നു..

    ReplyDelete
  5. നല്ല വരികള്‍ ,,ആശംസകള്‍ ..

    ReplyDelete
  6. പ്രിയപ്പെട്ട സുഹൃത്തേ,
    ചോദ്യങ്ങള്‍ ചോദിച്ചു രക്ഷപ്പെടരുത്‌ !
    ഒരു പ്രകാശ നാളം കണ്ടെത്തണം! ആ ഊര്‍ജം എത്രയും വേഗം ലഭിക്കട്ടെ!
    ഈ ജീവിതം എത്ര മനോഹരം! ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  7. @faisalbabu:നന്ദി സുഹൃത്തേ...

    ReplyDelete
  8. കൊള്ളാമല്ലോ ... നല്ല കവിത..
    പോട്ടേന്നെ എല്ലാം നേരെയാകും ...

    ReplyDelete
  9. സരളമായ വാക്കുകൾ.....
    ലളിതമായ വരികൾ.....
    ആശംസകൾ....

    ReplyDelete