Friday 11 November 2011

തടവറയിലെ കൊലയാളി


എൻ ലോകം ഇന്നീ തടവറക്കുള്ളിൽ
ഇരുട്ടു പൊതിഞ്ഞൊരെൻ ചിന്തകൾ പേറി
ആശകൾ മരിച്ചിട്ടും മരിക്കാത്ത-
മനസ്സുമായ് ഇപ്പോഴും ജീവിച്ചിരിപ്പൂ ഞാൻ
പകലുകൾ നിറ സ്വപ്നങ്ങളാണെങ്കിലും
രാത്രികൾ ദു:സ്വപ്നങ്ങളാണെന്നും
മുമ്പേ മരിച്ചൊരെൻ കിനക്കളിലെപ്പൊഴോ
മരണമെന്നൊരാ സത്യമറിഞ്ഞു ഞാൻ
ഭാവിയെക്കുറിച്ചെനിക്കാശങ്കയില്ല
നാളെകൾ വിടരാത്ത പൂക്കൾ മാത്രം
മൊട്ടുകൾ എണ്ണപ്പെട്ടതാണെങ്കിലും
ഇനിയെത്രയെന്നൊരറിവുമില്ല
ഒരു ജീവനൊരിക്കലെടുത്തതിൻ ശിക്ഷയായ്
ഒരു നാളെൻ ജീവൻ കയറിലൊടുങ്ങിടും
തോന്നിയില്ലെനിക്കൊന്നുമേ കോടതി-
മുറിയിലാ ശബ്ദം തട്ടി മുഴങ്ങവേ
മനുഷ്യർ വിധിക്കുമീ ശിക്ഷക്കുമപ്പുറം
ദൈവത്തിൻ ശിക്ഷയും വെറെയുണ്ടോ?
ഭൂമിയിലീ നരക പർവം കഴിഞ്ഞാൽ
സ്വർഗ്ഗമാം ജീവിതം വേറെയുണ്ടോ?
മരണം മണക്കുമീ ഇരുട്ടുമുറിയിലോ
കൂട്ടിനായ് മൗനത്തിൻ ഈണങ്ങൾ മാത്രമായ്
താളം പോയൊരെൻ ജീവിത യാത്രയിൽ
കേട്ടു മടുത്തതാണീ ഈണങ്ങളോക്കെയും..

13 comments:

  1. ഇതേതു ഭാഷ ...വായിക്കാന്‍ കഴിയുന്നില്ല ...

    ReplyDelete
  2. 'മനോരമ' font ആണ് ഉപയോഗിച്ചത്. അത് download ചെയ്ത് install ചെയ്താൽ മതി. ഈ ബ്ലൊഗിന്റെ മുകളിലായി വലത്തേ അറ്റത്ത് അതിനുള്ള link ഉണ്ട്.

    ReplyDelete
  3. Sorry could not read. Use unicode for common readers like us.

    ReplyDelete
  4. പ്രിയ സുഹൃത്തേ ...
    " തടവറയിലെ കൊലയാളി " ഏതു ഭാഷയിലാ സംസാരിച്ചത്? ഒന്നും വായിക്കാന്‍ കഴിയുന്നില്ല... "മനോരമ ഫോണ്ട്" മാറ്റി കോമണ്‍ ആയ ഫോണ്ട്ട് ഉപോയോഗിക്കുന്നതല്ലേ നല്ലത് ....? അതാകുമ്പോള്‍ എല്ലാവര്ക്കും വായിക്കാന്‍ കഴിയും ..

    അപ്പൊ ഫോണ്ട് മാറ്റിയാല്‍ അറിയിക്കണേ ... വീണ്ടും വരാം ... സസ്നേഹം ...

    ReplyDelete
  5. @faisu madeena,
    @SREEJITH MOOTHEDATH ,
    @വഴിയോരകാഴ്ചകള്‍ :
    font മാറ്റിയിട്ടുണ്ട്..വായിച്ച് അഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു...

    ReplyDelete
  6. നന്നായിട്ടുണ്ട്.
    ഇനിയുമൊരു ജീവിതമുണ്ടോ? പോയി വന്ന ആരുമില്ല ചോദിക്കാന്‍.

    ReplyDelete
  7. @Shukoor:നന്ദി..മരണത്തിനു ശേഷമുള്ള ലോകം ഇന്നും മനുഷ്യന് അജ്ഞാതം..

    ReplyDelete
  8. കവിത ഇഷ്ടായി , ഈണവും ഉണ്ട്...

    ReplyDelete
  9. നല്ല കവിത ആശംസകള്‍ സ്നേഹത്തോടെ വിനയന്‍ ....

    ReplyDelete
  10. @Lipi Ranju,
    @Vinayan Idea,
    @കലി (veejyots): എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

    ReplyDelete
  11. ആകെ ഒരു നെഗറ്റീവ് ആണല്ലോ ..

    ReplyDelete