Thursday 10 November 2011

ദു:ഖം


ഹൃദയതാളം പോൽ ദു:ഖമെൻ കൂടെ
പിരിയുകയില്ലതെൻ കണ്ണടയും വരെ
ഉണ്ടെനിക്കേറെ പറയുവാനെങ്കിലും
ദു:ഖമെൻ തൊണ്ട മുറുക്കി വലിക്കുന്നു
സ്വപ്നങ്ങളുണ്ടെനിക്കേറെയെന്നാകിലും
ബന്ധിതനാണു ഞാൻ ദു:ഖമാം ചരടിനാൽ
ദു:ഖമാം ഗർത്തത്തിൽ താഴുന്നതെന്തേ ഞാൻ
മുൻ ജന്മ പാപങ്ങളോ അതിൻ കാരണം?

3 comments:

  1. ആശംസകള്‍... തുടരുക
    Word verification ഒഴിവാക്കു

    ReplyDelete
  2. മറക്കു നീ ദുഃഖമെന്ന ദുർവികാരത്തെ…

    ReplyDelete